KeralaLatestThiruvananthapuram

മുക്കത്ത് അദ്ധ്യാപികയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

“Manju”

കോഴിക്കോട് : മുക്കത്ത് കാറിനുള്ളില്‍ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയെ മരിച്ചനിലയില്‍ കണ്ടെത്തി. 41 വയസ്സായിരുന്നു. കാരശ്ശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍തോട്ടത്തിന് സമീപത്താണ് ഇവരുടെ മൃതദേഹം കണ്ടത്. ഡ്രൈവിംഗ് സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട നിലയിലായിരുന്നു മൃതദേഹം. സീറ്റ് കത്തിക്കരിഞ്ഞിട്ടുണ്ട്. മൃതദേഹത്തില്‍ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിനുള്ളില്‍ നിന്ന് മണ്ണെണ്ണയും കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് ആറും, ഏഴും, പന്ത്രണ്ടും വയസ്സുള്ള മക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button