KeralaLatest

നൂറനാട് സാനറ്റോറിയം വായനശാലയില്‍ താളിയോല ഗ്രന്ഥങ്ങളുടെ ശേഖരം.

“Manju”

ശ്രീജ.എസ്

ചാരുംമൂട് ; നൂറനാട് സാനറ്റോറിയം വായനശാലയില്‍ തിരുവിതാംകൂറിന്റെ താളിയോല ഗ്രന്ഥങ്ങളുടെ ശേഖരം. തിരുവിതാംകൂര്‍ രാജാവ് 1936ല്‍ നൂറനാട് കേന്ദ്രീകരിച്ച്‌ ലെപ്രസി സാനറ്റോറിയം തുടങ്ങിയപ്പോള്‍ അന്തേവാസികള്‍ക്ക് വേണ്ടിയാണ് വായനശാല തുടങ്ങിയത്.

അന്തേവാസികളില്‍ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ – സാമൂഹിക – സംസ്കാരിക നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. അന്തേവാസികള്‍ക്ക് കുടുതല്‍ അറിവ് നല്‍കുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വായനശാല തുടങ്ങിയത്. കാലക്രമേണ പൊതുജനങ്ങള്‍ക്കും അംഗങ്ങളാകാന്‍ അവസരം നല്‍കി.

തിരുവിതാംകൂര്‍ ഭരണ ചരിത്രവും ‌, ഭരണ പരിഷ്ക്കാരങ്ങളും എഴുതിയ താളിയോല ഗ്രന്ഥങ്ങള്‍ വായനശാലയില്‍ സൂക്ഷിക്കുന്നുണ്ട്. ഒട്ടേറെ ചരിത്ര പുസ്തകങ്ങളുടെ ശേഖരവുമുണ്ട്.

Related Articles

Back to top button