KeralaLatestThiruvananthapuram

മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ പദ്ധതിക്ക് തുടക്കം

“Manju”

ശ്രീജ.എസ്

വെഞ്ഞാറമൂട്: മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കേരളസ‌ര്‍ക്കാരിന്റെ ജലജീവന്‍ പദ്ധതി ആരംഭിച്ചു. അണ്ണല്‍ വാര്‍ഡില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത നി‌ര്‍വഹിച്ചു. വെെസ് പ്രസിഡന്റ് കുതിരകുളം ജയന്‍, സദാശിവന്‍ നായര്‍, ലേഖാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളസ‌ര്‍ക്കാരിന്റെ നൂറ് ദിന ക‌ര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണമേഖലയില്‍ എല്ലാ വീടുകളിലും പെെപ്പ് ലെെന്‍ വഴി ശുദ്ധജലം എത്തിക്കുന്ന ഈ പദ്ധതി ചിലവിന്റെ പത്ത് ശതമാനം ഗുണഭോക്താക്കള്‍ വഹിക്കണം. ബാക്കി 90 ശതമാനം കേന്ദ്ര – സംസ്ഥാന – ഗ്രാമപഞ്ചായത്ത് വിഹിതമായി ലഭിക്കും. വാട്ടര്‍ അതോറിട്ടിക്കാണ് പദ്ധതി നിര്‍വ്വഹണ ചുമതല.

Related Articles

Back to top button