IdukkiKeralaLatest

പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി പുനരാരംഭിച്ചു

“Manju”

ശ്രീജ.എസ്

ഇടുക്കി: പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഭാഗമായ ജനറേറ്റിംഗ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈദ്യുത ഉത്പാദനം വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനാകും.

30 മെഗാവാട്ടിന്റെ 2 ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഉത്പാദനത്തിനായി ഒരുക്കയിരിക്കുന്നത്.വപദ്ധതിയുടെ ഭാഗമായ ടണലിന്റെയും പെന്‍സ്റ്റോക്കിന്റെയും നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രതിവര്‍ഷം 153 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 67 കോടി രൂപയാണ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്.

2021 മെയ് മാസത്തില്‍ ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കെഎസ്‌ഇബിയുടെ തീരുമാനം. 2007ല്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയെങ്കിലും പദ്ധതി പ്രദേശത്തെ പ്രശ്നങ്ങളും, കാലവസ്ഥയും, സാങ്കേതിക പ്രശ്നങ്ങളും പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.

Related Articles

Back to top button