KeralaLatest

വീടുകളുടെ പുനരുദ്ധാരണത്തിനു ഒരു കോടി രൂപ വിതരണം തുടങ്ങി.

“Manju”

2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശോചനീയമായ വീടുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് മംഗലപുരം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.

ലൈഫ് പദ്ധതിയിൽ ഈ വർഷം 300 വീടുകൾക്ക് തുക വകയിരുത്തിയും ഭൂരഹിത ഭാവന രഹിത പദ്ധതിക്ക് രണ്ടു കോടിയും ന്യൂ ലൈഫ് പദ്ധതിയിലൂടെ ലക്ഷം വീട് നവീകരണത്തിന് തുക വകയിരുത്തിയതിനും പുറമെയാണ് ഒരു കോടി രൂപ പുനരുദ്ധാരണത്തിനായി പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്നത്. പ്രസിഡന്റ് വേങ്ങോട് മധു ഗുണഭോക്താവിന്‌ ചെക്ക് നൽകി വിതരണോത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമ കാര്യചെയർ പേഴ്‌സൺ ജയ, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ അജികുമാർ, സിന്ധു. സി. പി, ഉദയകമാരി, എസ്. ആർ. കവിത, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, വി ഇ ഒ മാരായ സമീർ, ലീജ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button