KeralaLatestThiruvananthapuram

വീടുകളുടെ നിര്‍മ്മാണം തുടങ്ങി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്

“Manju”

ശ്രീജ.എസ്

കഴക്കൂട്ടം: പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ പദ്ധതി അനുസരിച്ചുള്ള 40 വീടുകളുടെ നിര്‍മാണം തുടങ്ങിയിരിക്കുകയാണ്.ഇതിനായി ആദ്യ ഗഡു തുകയുടെ ചെക്ക് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഗുണഭോക്താക്കള്‍ക്കു കൈമാറുകയുണ്ടായി. പോത്തന്‍കോട്, മംഗലപുരം, അഴൂര്‍ പഞ്ചായത്തുകളില്‍ 12 വീട് വീതവും കഠിനംകുളം, അണ്ടൂര്‍ക്കോണം പഞ്ചായത്തുകളില്‍ 2 വീട് വീതവുമാണ് അനുവദിച്ചിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം നാലു ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുക. ആദ്യ ഗഡുവായ 50,000 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം അദ്ധ്യക്ഷത വഹിക്കുകയുണ്ടായി. അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button