InternationalLatest

ഏറ്റവും കൂടുതല്‍ മലിനമായ വായുവുള്ള രാജ്യമാണ് ഇന്ത്യയെന്ന് ട്രംപ്

“Manju”

ശ്രീജ.എസ്

ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെ ഇന്ത്യയെ വിമര്‍ശിച്ച്‌ ഡോണള്‍ഡ് ട്രംപ്. ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ട്രംപും ജോ ബൈഡനും തമ്മില്‍ നടന്ന സംവാദം അവസാനിച്ചു.

ജയിച്ചാല്‍ ആദ്യം എന്തു ചെയ്യും എന്ന ചോദ്യത്തിന് ചൈന പ്ലേ​ഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു ബൈഡന്‍ മറുപടി പറഞ്ഞത്. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു.

Related Articles

Back to top button