IndiaKeralaLatest

ബോളിവുഡ് താരം മലൈക അറോറയ്ക്ക് 47ം പിറന്നാള്‍; മകനൊപ്പം ആഘോഷിച്ച്‌ താരം

“Manju”

സിന്ധുമോൾ. ആർ

ബോളിവുഡ് താരം മലൈക അറോറയ്ക്ക് ഇന്ന് 47ാം പിറന്നാള്‍. മകന്‍ അര്‍ഹാനൊപ്പമാണ് മലൈകയുടെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ ദിവസം വൈകുന്നേരം പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി പുറത്തേക്ക് പോയ മലൈകയുടെയും മകന്റെയും ചിത്രങ്ങള്‍ പുറത്തു വന്നു. ഇരുവരും സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച ജന്‍മദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുകയാണ്. ബ്രൈറ്റ് ഓറഞ്ച് നിറത്തിലുള്ള മനോഹരമായ പാന്റ്‌സ്യൂട്ട് ആണ് മലൈകയുടെ വേഷം. കറുത്ത ക്രോപ്പ് ടോപ്പും നിയോണ്‍-ഹ്യൂഡ് സ്റ്റൈലെറ്റോസും ഉപയോഗിച്ചിട്ടുണ്ട്. ലെയേര്‍ഡ് ചെയിനും സ്റ്റൈലിഷ് ആഭരണങ്ങളുമാണ് മലൈക ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷായതും വര്‍ണ്ണാഭമായതുമായ മാസ്കും മലൈകയുടെ സൗന്ദര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

അമ്മയുടെ ജന്‍മദിന പാര്‍ട്ടിയില്‍ മകന്‍ അര്‍ഹാന്‍ കാഷ്വല്‍ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കറുത്ത ടീ ഷര്‍ട്ടും നീല ജീന്‍സും ചെക് ഷര്‍ട്ടുമാണ് 18കാരന്‍ അര്‍ഹാന്റെ വേഷം. കറുത്ത തൊപ്പിയും ഷൂസും ധരിച്ചിട്ടുണ്ട്. ഫോട്ടോയ്ക്കായി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ട ആരാധകര്‍ക്കായി ഇരുവരും സന്തോഷത്തോടെ പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മലൈകയ്ക്ക് സെപ്തംബറില്‍ കോവിഡ് ബാധിച്ചിരുന്നു. ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന താരം രണ്ടായ്ക്ക് ശേഷം കോവിഡ് മുക്തയായി. കാമുകന്‍ അര്‍ജുന്‍ കപൂറും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയായ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സറിന്റെ പ്രധാന ജഡ്ജാണ് മലൈക.

Related Articles

Back to top button