IndiaKeralaLatest

ആയുധവുമായി നയൻതാര; ‘നെട്രികൺ’ ഫസ്റ്റ് ലുക്ക് പുറത്തു്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ചെന്നൈ : ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന നെട്രികണ്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. . നടിയുടെ ആണ്‍സുഹൃത്തും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിർമിക്കുന്നത്. മുഖത്ത് മുറിവുകളോടെ കൈയില്‍ ആയുധവുമേന്തി നില്‍ക്കുന്ന നയന്‍സിനെ പോസ്റ്ററില്‍ കാണാം. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് സൂചന. നയന്‍ താരയുടെ 65ാം ചിത്രമായ നെട്രികണ്‍ സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുമാണ്. മലയാളി താരം അജ്മലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.

Related Articles

Back to top button