KeralaLatestMalappuram

എടപ്പാളിൽ ബസ്റ്റാന്റും കംഫര്‍ട്ട് സ്റ്റേഷനും നിര്‍മിക്കണമെന്ന് പ്രതികരണവേദി

“Manju”

പി.വി.എസ്

മലപ്പുറം: എടപ്പാള്‍ ടൗണില്‍ ബസ്റ്റാന്റും കംഫര്‍ട്ട് സ്റ്റേഷനും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രതികരണവേദി രംഗത്ത്.
പതിറ്റാണ്ടുകളായ എടപ്പാള്‍ നിവാസികള്‍ മുറവിളി കൂട്ടുന്ന ടൗണിലെ ബസ്റ്റാന്റും കംഫര്‍ട്ട് സ്റ്റേഷനും എതിരെ അധികൃതര്‍ പുറം തിരിഞ്ഞിരിക്കുന്നതില്‍ പ്രതിഷേധിച്ച് എടപ്പാള്‍ പ്രതികരണവേദി പ്രവര്‍ത്തകര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ എടപ്പാള്‍ ടൗണില്‍ ഒന്ന് മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ടൗണില്‍ ബസ്റ്റാന്റ് നിര്‍ബന്ധമാണെന്നും ടൗണില്‍ ബ്ളോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരേക്കറിലതികം വരുന്ന സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും ജനങ്ങളുടെ ദീര്‍ഘനാളത്തെ പ്രശ്നത്തിന് ഫരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പ്രതികരണ വേദി പ്രവര്‍ത്തകന്‍ ബാലന്‍ കണ്ണത്തിൻ്റെ നേതൃത്വത്തിൽ 2015ല്‍ ബ്ളോക്ക് പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നതായും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരുതരത്തിലുള്ള ശ്രമങ്ങളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും നിര്‍ദിഷ്ട സ്ഥലത്ത് മിനിസ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്നും ഇത് പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

നവംബര്‍ ഒന്നിനകം പ്രശ്നത്തിന് തീരുമായില്ലെങ്കില്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നവംബര്‍ 5 മുതല്‍ ബാലന്‍ കണ്ണത്തിന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.ചങ്ങരംകുളം പ്രസ്സ് ക്ളബ്ബില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ ബാലന്‍ കണ്ണത്ത്,ടി മോഹനന്‍,ഗോപാലകൃഷ്ണന്‍ ടിപി,ശിവദാസന്‍ പെരുമ്പറമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button