KeralaLatestThiruvananthapuram

പട്ടികജാതിക്കാർക്ക് വാട്ടർ ടാങ്ക് നൽകി മംഗലപുരം ഗ്രാമ പഞ്ചായത്ത്‌

“Manju”

2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകി മംഗലപുരം ഗ്രാമ പഞ്ചായത്ത് പദ്ധതി അസ്സൂത്രണത്തിൽ മുൻപിൽ. ജലജീവൻ പദ്ധതിയിലൂട മുഴുവൻ കുടുംബങ്ങൾക്കും പൈപ്പിലൂട വെള്ളം ലഭ്യമാകുമ്പോൾ വെള്ളം ശേഖരിക്കാൻ വാട്ടർ ടാങ്ക് നൽകാൻ പഞ്ചായത്ത്‌ മുന്നോട്ട് വന്നു. അടുത്ത പദ്ധതിയിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വാട്ടർ ടാങ്കും ജലസൗകര്യങ്ങളും ഏർപ്പെടുത്തും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു വിതരണോത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യചെയര്മാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ എസ്. സുധീഷ് ലാൽ,വി. അജികുമാർ, സിന്ധു. സി. പി, എം. എസ്. ഉദയകുമാരി, എൽ. മുംതാസ്, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button