LatestMalappuram

പോക്സോ കേസ് പ്രതിയെ പിടിക്കാനിറങ്ങിയ പൊലീസിന്റെ വലയിലായത് എക്സൈസിൽ നിന്ന് രക്ഷപ്പട്ട കഞ്ചാവ് കേസ് പ്രതി

“Manju”

പി.വി.എസ്

മലപ്പുറം :കാളികാവിൽ പോക്സോ കേസ് പ്രതിയെ തേടിപ്പോയ പോലീസിന് കിട്ടിയത് എക്സൈസുകാരിൽനിന്ന് രക്ഷപ്പെട്ട കഞ്ചാവുകടത്ത് കേസ് പ്രതിയെ .
പോക്സോ കേസിലെ പ്രതി തൊണ്ടിയിൽ സുഹൈലിനെ തേടിപ്പോയ പോലീസ് പിടികൂടിയത് കഞ്ചാവുകേസ് പ്രതിയായ നിലമ്പൂർ പോത്തുകല്ല് ഭൂദാനത്തെ പുള്ളിമാൻ റഫീഖിനെയാണ്. രണ്ടരമാസം മുൻപാണ് റഫീഖ് എക്സൈസ് ജീവനക്കാരിൽനിന്ന് രക്ഷപ്പെട്ടത്.
പെരിന്തൽമണ്ണയിൽവെച്ച് ആന്ധ്രാപ്രദേശിൽ നിന്ന് 16 കിലോ കഞ്ചാവുമായി വരുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. പോക്സോ കേസ് പ്രതിക്ക് ഒളിവിൽക്കഴിയാൻ സൗകര്യമൊരുക്കിയതിന് റഫീഖിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ചാലക്കുടിയിലെ ലോഡ്‌ജ്‌മുറിയിലാണ് റഫീഖും സുഹൈലും കഴിഞ്ഞിരുന്നത്. പോലീസ് എത്തിയപ്പോഴേക്കും സുഹൈൽ നാട്ടിലേക്ക് പോന്നിരുന്നു. റഫീഖിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ സുഹൈലിനെയും പിടികൂടി.
കാളികാവ് പോലീസ് ഇൻസ്‌പെക്ടർ പി. ജ്യോതീന്ദ്രകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി.കെ സജേഷ്, കെ.ടി ആഷിഫലി തുടങ്ങിയവരടങ്ങിയ സംഘമാണ് റഫീഖിനെ അറസ്റ്റ്ചെയ്തത്. ഇയാളെ എക്സൈസിന് കൈമാറി.

Related Articles

Back to top button