IndiaKeralaLatest

സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ, അന്വേഷണം പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി അവയവ കച്ചവടം നടന്നിട്ടുണ്ട്.കിഡ്നി അടക്കമുള്ള അവയവങ്ങളുടെ വിൽപന സജീവമായി നടക്കുന്നു.  ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്‍റുമാർ പ്രവർത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ കേസ് എടുത്തതായും ക്രൈംബ്രാഞ്ച് ഐജി  ഡിജിപിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു . സംസ്ഥാന സർക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ വരും. സർക്കാർ ജീവനക്കാർക്കും ഇതിൽ പങ്കുണ്ടെന്ന തരത്തിലുള്ള ഗുരുതരമായ ആരോപണവും റിപ്പോർട്ടിലുണ്ട്. .ജി ശ്രീജിത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.  തൃശൂർ എസ്.പി. സുദർശനാണ് അന്വേഷണ ചുമതല. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.

Related Articles

Back to top button