IndiaLatest

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ ഭൂരിപക്ഷത്തിന്റേയും തീരുമാനം : എതിര്‍പ്പ് അറിയിച്ച്‌ മുസ്ലിം സംഘടനകള്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ ഭൂരിപക്ഷത്തിന്റേയും തീരുമാനം. കേന്ദ്രം പച്ചക്കൊടി കാട്ടും. എന്നാല്‍ കടുത്ത എതിര്‍പ്പ് അറിയിച്ച്‌ മുസ്ലിം സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനാണ് തീരുമാനം. ഇതേക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹപ്രായം ഉയര്‍ത്തണം എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.

ഒരാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ടു വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്.

Related Articles

Back to top button