IndiaKeralaLatest

ഭാവി വരന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നടി കാജല്‍ അഗര്‍വാള്‍

“Manju”

സിന്ധുമോൾ. ആർ

ഭാവി വരന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നടി കാജല്‍ അഗര്‍വാള്‍. കാജള്‍ അഗര്‍വാളും ഗൗതം കിച്ച്‌ലുമവുമായുള്ള വിവാഹം ഒക്ടോബര്‍ മുപ്പതിനാണ്. ഇന്റീരിയര്‍ ഡിസൈനറും ബിസിനസ്മാനും ആയ ഗൗതം കിച്ച്‌ലു മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ദിവസം നടി വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. കാജളും ഗൗതവും സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ്.

അടുത്ത ബന്ധുക്കള്‍ മാത്രമാവും വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയെന്ന് കാജല്‍ അറിയിച്ചു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും വിവാഹ ശേഷം അഭിനയം തുടരുമെന്നും നടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Related Articles

Back to top button