KeralaLatest

1603 സബ് സെൻ്ററുകളെ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകളായി ഉയർത്തും :ആരോഗ്യ മന്ത്രി

“Manju”

പ്രജീഷ് വള്ള്യായി

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് 112.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളായി ഉയര്‍ത്തുന്നതിന് ആദ്യ ഘട്ടമായി 66.27 കോടി രൂപയും ആവശ്യമായ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. വഴി ലഭ്യമാക്കുന്നതിന് 46 കോടി രൂപയും ഉള്‍പ്പെടെയാണ് ഈ തുകയനുവദിച്ചത്. സെന്ററുകളുടെ നവീകരണത്തിനായി 7 ലക്ഷം രൂപയും പ്രാഥമിക ലാബ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു ലക്ഷവും ഉള്‍പ്പെടെ 8 ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും അനുവദിച്ചിരിക്കുന്നത്. വെല്‍നെസ് സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1603 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ബി.എസ്.സി. നഴ്‌സുമാരെയാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി നിയമിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതിന് പുറമേ സബ് സെന്ററുകള്‍ കൂടി വെല്‍നസ് സെന്ററുകളാകുന്നതോടെ പ്രാഥമിക തലത്തില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാകും.

Related Articles

Back to top button