KannurKeralaLatest

സപര്യ ഷോർട്ട് ഫിലിം അവാർഡ് മനോജ് കാന വ്യാഴാഴ്ച സമ്മാനിക്കും.

“Manju”

അനൂപ് എം സി
കാഞ്ഞങ്ങാട്.: സപര്യ സാംസ്കാരിക സമിതി സംസ്ഥാന ഷോർട്ട് ഫിലിം അവാർഡ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മനോജ് കാന സമ്മാനിക്കും.ഒക്ടോബർ 29 രാത്രി എട്ടു മണിക്ക് ഗൂഗിൾ മീറ്റ് വഴി അവാർഡ് ദാനം നടക്കും.ചടങ്ങിൽ സപര്യ സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.സി.കരിപ്പത്ത് അദ്ധ്യക്ഷത വഹിക്കും.അകം മാസിക എഡിറ്റർ സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തും.രതീഷ് രംഗൻ സംവിധാനം ചെയ്ത വാണിങ്,സി.കെ.സുനിലിന്റെ കുവൽ, അക്ഷയ് പയ്യന്നൂരിന്റെ ലെറ്റ് ദം ഫ്ളൈ,സി.കെ.രാജേഷ് റാവുവിന്റെ മോതിരവളളി എന്നിവയാണ് അവാർഡിനർഹമായത്.

കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും ക്യാഷ് അവാർഡും മനോജ് കാന സമ്മാനിക്കും.ചടങ്ങിൽ ടി.കെ.ഡി.മുഴപ്പിലങ്ങാട്, പ്രാപ്പൊയിൽ നാരായണൻ, ശിവപ്രസാദ് ഷേണായി,കെ.എൻ.രാധാകൃഷ്ണൻ, മധുസൂദനൻ മട്ടന്നൂർ, ആനന്ദകൃഷ്ണൻ എടച്ചേരി, രാജേഷ് പുതിയകണ്ടം, അനിൽ കുമാർ പട്ടേന എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും

Related Articles

Back to top button