KeralaLatestThrissur

പ്ലസ് വണ്‍ അഡ്മിഷന്‍ അവസാന ഘട്ടത്തില്‍; 10983 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സപ്ലിമെന്‍ററി അലോട്ട്മെന്റ് പൂര്‍ത്തിയായ ശേഷവും കേരളത്തില്‍ പതിനായിരത്തിലധികം പ്ലസ് വണ്‍ സീറ്റുകളില്‍ ഒഴിവ്. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ അഡ്മിഷന് നടപടികള്‍ അവസാനിക്കാറായ ഘട്ടത്തിലാണ് 10983 ഏകജാലക സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. മാനേജ്മെന്‍റ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ കൂടി എണ്ണമാണിത്.

സയന്‍സില്‍ 5830, കൊമേഴ്സ് – 2880, ഹ്യുമാനിറ്റീസ്- 2273 എന്നിങ്ങനെയാണ് സീറ്റ് ഒഴിവ്. ഒഴിവുകളിലേക്ക് സ്കൂള്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിന് മുമ്പ് 43528 സീറ്റുകളായിരുന്നു ഒഴിവ്. അതിലേക്ക് വിഷയമാറ്റത്തിനും സ്കൂള്‍ മാറ്റത്തിനും അവസരം നിഷേധിച്ചു കൊണ്ട് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തിയത് മെരിറ്റ് അട്ടിമറിക്കാനാണെന്ന് പരാതി നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button