KeralaLatestThiruvananthapuram

സര്‍വകലാശാല പരീക്ഷകള്‍ ഇനി കമ്പ്യൂട്ടറിലേക്ക് മാറുന്നു; പരീക്ഷ കഴിഞ്ഞാലുടന്‍ മൂല്യനിര്‍ണയവും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സര്‍വകലാശാലാ / കോളജ് പരീക്ഷകള്‍ കംപ്യൂട്ടര്‍ ഓട്ടമേഷനിലൂടെ പൂര്‍ണമായി അഴിച്ചുപണിയണമെന്നു ശുപാര്‍ശ ചെയ്യുന്ന നയരേഖ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇന്‍സ്റ്റന്റ് ഇവാല്യുവേഷന്‍ മെഷീന്റെ സഹായത്തോടെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അറിയിച്ചു.

ചോദ്യബാങ്കും ഉത്തരങ്ങളും അദ്ധ്യാപകര്‍ മുന്‍കൂട്ടി തയാറാക്കണം. ഇതില്‍നിന്ന് കംപ്യൂട്ടറാകും ചോദ്യം തിരഞ്ഞെടുത്തു വിദ്യാര്‍ത്ഥിക്കു നല്‍കുക. കടലാസിനു പകരം ഇലക്‌ട്രോണിക് ഇങ്ക് പാഡിലാകും വിദ്യാര്‍ത്ഥി ഉത്തരമെഴുതുക. ഉത്തരങ്ങള്‍ ഡേറ്റാബേസില്‍ ലഭ്യമാണെന്നതിനാല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ തന്നെ കംപ്യൂട്ടര്‍ മൂല്യനിര്‍ണയം നടത്തും. ടാബുലേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം ഫലം പ്രഖ്യാപിക്കാം.

പരീക്ഷ തുടങ്ങമ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന മെഷീന്‍ നിശ്ചിത സമയം കഴിയുമ്പോള്‍ ഓഫാകും. ക്രമക്കേടു തടയാനും സുതാര്യത ഉറപ്പാക്കാനുമാണിത്. വിശദാംശങ്ങള്‍ തയാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വന്‍ മുതല്‍മുടക്കില്ലാതെ മാറ്റം നടപ്പാക്കാം.

Related Articles

Back to top button