KeralaLatestThiruvananthapuram

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ബന്ധപ്പെട്ട് നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ആക്രമണത്തിനിരയായ നടി രംഗത്ത്. വിചാരണക്കോടതി ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്നാണ് നടിയുടെ പരാതി. വിസ്താരമെന്ന പേരില്‍ പ്രതിഭാഗം തന്നെ കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നുവെന്നും ആക്രമണത്തിനിരയായ നടി പറയുന്നു. നടിയുടെ ഈ ആവശ്യം ഹൈക്കോടതി പിന്നീട് പരിഗണിക്കും. അതേസമയം കേസില്‍ വിചാരണ ജനുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ വിചാരണാ നടപടികള്‍ മാറ്റിവെയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസിലെ സാക്ഷികളെ മുഖ്യപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു

Related Articles

Back to top button