IndiaKeralaLatest

സര്‍ക്കാരിന്റെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് നിന്നും പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക്  ഒഡിഷ സര്‍ക്കാരിന്റെ സമ്മാനം രണ്ടരലക്ഷം രൂപ.

“Manju”

സിന്ധുമോൾ. ആർ

ഭുവനേശ്വര്‍ : ജാതി വിവേചനത്തെ മറികടക്കാന്‍ മികച്ച പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍. സ്വന്തമായി മാട്രിമോണിയല്‍ വെബ്‌സൈറ്റ് തുറന്ന സര്‍ക്കാര്‍, ഇതില്‍ നിന്നും പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയും സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു.

സുമംഗല്‍ എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റ് തുറന്നത്. സംസ്ഥാനത്തെ എസ്ടി ആന്റ് എസ്സി ഡെവലപ്‌മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്‌സൈറ്റ് തുറന്നത്. ജാതിരഹിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്.

നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഇത് രണ്ടര ലക്ഷമായിരിക്കും. ഒറ്റയടിക്ക് ഒന്നര ലക്ഷം രൂപയുടെ വര്‍ധനവാണ് വരുത്തിയത്. 2017 ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഈ ധനസഹായം വര്‍ധിപ്പിച്ചത്. അന്ന് 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക വര്‍ധിപ്പിച്ചത്

Related Articles

Back to top button