IndiaLatest

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണ്. നേരത്തെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ 20,000 രൂപ വരെ പിന്‍വലിക്കാമായിരുന്നു. അതുപോലെ എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് പുതുതായി ഏഴ് തരം കാര്‍ഡുകള്‍ എസ് ബി ഐ നല്‍കുന്നുണ്ട്. വരുമാനം അനുസരിച്ചാണ് ഓരോ ഉപഭോക്താക്കള്‍ക്കും കാര്‍ഡുകള്‍ നല്‍കുന്നത്.

എസ്ബിഐ സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസം എട്ട് സൗജന്യ എടിഎം ഇടപാടുകള്‍ വരെ നടത്താം. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന് ::…നിശ്ചിത നിരക്ക് ഈടാക്കുന്നതാണ്. സുരക്ഷ മുന്‍നിര്‍ത്തി 10,000 രൂപയില്‍ കൂടുതലുളള എടിഎം ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എടിഎം കൗണ്ടറിലെത്തി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ബാങ്ക് അയച്ച ഒടിപി നല്‍കിയായിരിക്കണം പണം പിന്‍വലിക്കാന്‍.

Related Articles

Back to top button