IndiaKeralaLatest

ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് എഴുപത്തേഴാം ജന്മദിനം

“Manju”

സിന്ധുമോൾ. ആർ

ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം: ലോകമെമ്പാടുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി പ്രവാസി മലയാളികള്‍ ഉമ്മന്‍ ചാണ്ടിക്ക് ഓണ്‍ലൈനില്‍ ആദരമൊരുക്കും

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. നിയമസഭാ അംഗത്വത്തിന്റെ അന്‍പതാം വാര്‍ഷികത്തിലും പതിവുപോലെ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ജന്മദിനം എത്തുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി പ്രവാസി മലയാളികള്‍ ഉമ്മന്‍ ചാണ്ടിക്ക് ഓണ്‍ലൈനില്‍ ആദരമൊരുക്കും

പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ഉമ്മന്‍ ചാണ്ടി 1967ല്‍ സംസ്ഥാന പ്രസിഡന്റായി. 1969 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി.

1970 മുതല്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ ചാണ്ടി, തൊഴില്‍, ധനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി പദവിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി. യുഡിഎഫ് കണ്‍വീനര്‍ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളും വഹിച്ചു. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ്.

ഞായറാഴ്ചകളില്‍ പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ചാണ്ടി നടത്തിവന്ന പരാതി പരിഹാരമാണ് പിന്നീട് ജനസമ്ബര്‍ക്ക പരിപാടിയായി രൂപം മാറിയത്. നിയമസഭയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ്, പതിവുപോലെ ആഘോഷങ്ങളില്ലാതെ എഴുപത്തിയേഴാം ജന്മദിനവും എത്തുന്നത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഗള്‍ഫ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഓണ്‍ലൈനില്‍ ഉമ്മന്‍ചാണ്ടിക്ക് ആദരം അര്‍പ്പിക്കും . ഗ്ലോബല്‍ മലയാളികളുടെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Related Articles

Back to top button