KeralaLatest

മെഡിക്കല്‍ റാങ്ക് പട്ടിക; നീറ്റ് ഫലം നല്‍കണം

“Manju”

തിരുവനന്തപുരം : മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുളള സംസ്ഥാന റാങ്ക് പട്ടിക തയ്യറാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ നീറ്റ് (യുജി) പരീക്ഷാഫലം 2020 നവംബര്‍ 4ന് വൈകിട്ട് 5 വരെ പ്രവേശനപരീക്ഷാ കമ്മിഷണറൂടെ വെബ് സൈറ്റിലൂടെ സമര്‍പ്പിക്കാം.

മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കു പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഇതിനോടകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുകയും നീറ്റ് യോഗ്യത നേടുകയും ചെയ്തവര്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡും നല്‍കി ഹോം പേജില്‍ പ്രവേശിച്ച ശേഷം ‘നീറ്റ് റിസല്‍റ്റ് സബ്മിഷന്‍’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് നീറ്റ് റോള്‍ നമ്പര്‍, ആപ്ലിക്കേഷന്‍ നമ്പര്‍, ജനന തീയതി എന്നിവല്‍ നല്‍കിയാല്‍ വിദ്യാര്‍ത്ഥിയുടെയും മാതാപിതാക്കളുടെയും പേര്, നീറ്റ് സ്കോര്‍, നീറ്റ് പെര്‍സെന്റൈല്‍, നീറ്റ് അഖിലേന്ത്യ റാങ്ക് തുടങ്ങിയവ ദൃശ്യമാകും. ഈ വിവരങ്ങള്‍ പരിശോധിച്ചു ശരിയാണെന്നു ഉറപ്പാക്കണം. ‘വെരിഫൈഡ് ആന്‍ഡ് സബ്മിറ്റ്’ ബട്ടണ്‍ ക്ലിക്ക് ചെയ്തു ഫലം സമര്‍പ്പിക്കാം. ബട്ടണ്‍ ക്ലിക്ക് ചെയ്താലേ ഫലം സമര്‍പ്പിക്കുന്ന നടപടി പൂര്‍ത്തിയാകൂ. www.cee.kerala.gov.in

Related Articles

Back to top button