KeralaLatestThiruvananthapuram

ചൊവ്വാഴ്ച റേഷന്‍ വ്യാപാരികള്‍ കട അടച്ച്‌ പ്രതിഷേധിക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കട അടച്ച്‌ പ്രതിഷേധിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ച്‌ കറുത്ത ബാഡ്ജ് ധരിച്ച്‌ വ്യാപാരികള്‍ പ്രതിഷേധിക്കും.

സമരം മൂലം കടയടച്ച്‌ റേഷന്‍ മുടങ്ങുന്ന സ്ഥലങ്ങളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളോട് ചേര്‍ന്ന് റേഷന്‍ കടകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ റേഷന്‍ കടകള്‍ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് റേഷന്‍ വ്യാപാരികളുടെ വാദം. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരം.

Related Articles

Back to top button