KeralaLatest

ഡിവൈഎഫ്ഐ നാൽപതാം പിറന്നാളിൽ;യുവധാര ഓൺലൈൻ സ്റ്റുഡിയോ ഉദ്‌ഘാടനം കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും

“Manju”

യുവധാര ഓൺലൈനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സ്റ്റുഡിയോയുടെ ഉദ്‌ഘാടനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. ഡിവൈഎഫ്ഐ സ്ഥാപക ദിനമായ നവംബർ 3 നാണ് ഉദ്‌ഘാടനം. ഡിഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ പങ്കെടുക്കും. ചീഫ് എഡിറ്റർ എസ്. സതീഷ്, പബ്ലീഷർ എ.എ. റഹിം, മാനേജർ വി.കെ. സനോജ് എന്നിവർ സംസാരിക്കും. യുവധാരയുടെ കുന്നുകുഴിയിലെ ആസ്ഥാനമന്ദിരത്തിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നത്. ഓൺലൈനായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യുവധാര ഓൺലൈൻ ഫേസ്ബുക്ക് പേജിലും ഡിവൈഎഫ്ഐ കേരള ഫേസ്ബുക്ക് പേജിലും ചടങ്ങ് തത്സമയം കാണാം.

https://www.facebook.com/yuvadharaonline/

https://www.facebook.com/dyfikeralastatecommittee/

https://www.youtube.com/c/YuvadharaOnline

Related Articles

Back to top button