IndiaLatest

അര്‍ണബ്​ ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

“Manju”

ശ്രീജ.എസ്

റിപ്പബ്ലിക്​ ടി.വി എഡിറ്റര്‍ അര്‍ണബ്​ ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ല്‍ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അര്‍ണബിനെ അറസ്​റ്റ്​ ചെയ്​തത്​.

ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തെന്നാണ് അര്‍ണബിന്റെ പരാതി.

ടിആര്‍പി തട്ടിപ്പ്, പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ റിപബ്ലിക്ക് ടിവിക്കെതിരെ നേരത്തെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Related Articles

Back to top button