KeralaLatestThiruvananthapuram

വിദ്യാഭ്യാസ മേഖല ഉയരങ്ങളിലേക്ക്; 125 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാവുന്നു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കേരളത്തില്‍ വിദ്യാഭ്യാസ മേഖല ഉയരങ്ങളിലേക്ക് കുതിക്കുന്നു. നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിര്‍മിച്ച 46 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. 79 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള ശിലാസ്ഥാപനവും ഇന്ന് നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. ഇത്രയധികം കെട്ടിടങ്ങള്‍ സ്‌കൂളുകള്‍ക്കായി ഒറ്റയടിക്ക് നിര്‍മിക്കുന്നത് ഇതാദ്യമാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു.

Related Articles

Back to top button