ThiruvananthapuramUncategorized

ശാന്തിഗിരിയില്‍ നാളെ ( വ്യാഴാഴ്ച) സാംസ്ക്കാരിക ദിനാചരണം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ സാംസ്ക്കാരിക ദിനാചരണം നാളെ നവംബർ 5 ന് വ്യാഴാഴ്ച നടക്കും. രാവിലെ 11 ന് സമ്മേളനം ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കേഴ്സ് ക്ളബ്ബിന്റെ ഉദ്ഘാടനം ആശ്രമം ജനറൽ  സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിക്കും. വെർച്വലായി  നടക്കുന്ന സമ്മേളനത്തില്‍ സ്വാമി ജനനന്മജ്ഞാന തപസ്വി ആമുഖപ്രഭാഷണം നടത്തും. ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരിക്കും.  സ്വാമി ജനതീര്‍ത്ഥന്‍ ജാഞാനതപസ്വി, മനോജ്കുമാര്‍ സി.പി തുടങ്ങി നിരവധി പ്രമുഖർ വെര്‍ച്വല്‍ മീറ്റിംഗിൽ  പങ്കെടുക്കും.

ആര്‍ട്ട്സ് ആൻഡ്  കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ 1983 നവംബര്‍ 5നാണ് ശാന്തിഗിരി വിശ്വസാംസ്കാരിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ചത്. അതിന്റെ വാര്‍ഷികമായാണ് എല്ലാവര്‍ഷവും ശാന്തിഗിരി സാംസ്കാരിക ദിനം ഈ ദിവസം ആചരിക്കുന്നത്. ശാന്തിഗരി വിശ്വസാംസ്കാരിക നവോഥാന കേന്ദ്രം, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ, ഗൃഹസ്ഥാശ്രമ സംഘം, വിശ്വസാംസ്കാരിക കലാരംഗം, രക്ഷാകര്‍തൃസമിതി എന്നിവയാണ് ദിനാചരണത്തോടൊപ്പം സഹകരിക്കുന്നത്. നവംബര്‍ 5 (വ്യാഴാഴ്ച) രാവിലെ ആറിന് ധ്വജം ഉയര്‍ത്തുന്നതോടെ ദിനാചരണത്തിന് തുടക്കമാകും. തുടര്‍ന്ന് തട്ടം സമര്‍പ്പണം എന്ന ആശ്രമചടങ്ങ് നടക്കും.

 

Related Articles

Check Also
Close
Back to top button