KeralaLatest

കെഫോണ്‍ പദ്ധതിയിലൂടെ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനം മുഴുവന്‍ സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് വിരിച്ച്‌ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സജ്ജമാക്കുന്നതോടെ കേരളത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഗണ്യമായ മാറ്റമുണ്ടാകും. സംസ്ഥാനമൊട്ടാകെ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുടെ അടിത്തറയുണ്ടാക്കുന്നതാണ് കെ ഫോണ്‍ പദ്ധതി.

നിലവിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളായ റിലയന്‍സിന്റെ ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സേവനദാതാക്കളാണ് ഇന്റര്‍നെറ്റ് എത്തിക്കുക. ശക്തി കുറഞ്ഞ ടവറുകളും ടവര്‍ സ്ഥാപിക്കാന്‍ അനുമതി കിട്ടാത്തതുംമൂലം ബിസിനസ് വിപുലീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇതുവരെ ഈ കമ്പനികള്‍.

Related Articles

Back to top button