IndiaKeralaLatest

ഐസിസി ഏകദിന റാങ്കിങ്ങില്‍ ആധിപത്യം തുടര്‍ന്ന് കോഹ്‌ലിയും രോഹിത്തും

“Manju”

ആധിപത്യം തുടർന്ന് കോഹ്‌ലിയും രോഹിത്തും : Deepika.com Sports News |

സിന്ധുമോൾ. ആർ

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം തുടരുന്നു. ബാറ്റ്സ്മാന്മരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഉപനായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ബൗളര്‍മാരുടെ പട്ടികയില്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനവും നിലനിര്‍ത്തി.

871 പോയിന്റുമായി വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ 855 പോയിന്റാണുള്ളത്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. നാലം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറും അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസുമാണ്.

ബോളര്‍മാരില്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തും അഫ്ഗാന്റെ മുജീബ് ഉര്‍ റഹ്മാന്‍ മൂന്നാം സ്ഥാനത്തുമാണ്. ബോള്‍ട്ടിന് 722 പോയിന്റും ബുംറയ്ക്ക് മുജീബിനും യഥാക്രമം 719ഉം 701ഉം പോയിന്റാണുള്ളത്. ബോളര്‍മാരില്‍ നേട്ടമുണ്ടാക്കിയത് ഇംഗ്ലിഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ്. 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആര്‍ച്ചര്‍ ആദ്യ പത്തില്‍ തന്റെ പേരും എഴുതിചേര്‍ത്തു.

Related Articles

Back to top button