Uncategorized

മുന്നോക്ക സംവരണം ; പി.എസ്.സി മാനദണ്ഡം പുറത്തിറക്കി.

“Manju”

കേരള ഭരണ സര്‍വീസി (കെ.എ.എസ്) ലേക്കുള്ള ആദ്യ വിജ്ഞാപനം പ്രഖ്യാപിച്...

മുന്നോക്കാർക്കുള്ള 10 ശതമാനം സംവരണ പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.

തിരുവനന്തപുരം: മുന്നോക്കക്കാർക്കുള്ള 10 ശതമാനം സംവരണത്തെക്കുറിച്ച് വാദപ്രതിവാദങ്ങൾ തുടരുമ്പോഴും അത് നടപ്പാക്കാനുള്ള നടപടിക്രമങ്ങളുമായി പി.എസ്.സി രംഗത്തെത്തി. ഒരു തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ പ്രൊഫൈലിൽ തന്നെ അർഹരായവർക്ക് ഈ സംവരണം അവകാശപ്പെടാമെന്ന് പി.എസ്.സി പറയുന്നു. അത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് പി.എസ്.സി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിനുള്ള പത്ത് ശതമാനം സംവരണം ഒക്ടോബർ 23ന് നിലവിലുള്ളതും അതിനുശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരമുള്ള തസ്തികകൾക്കാണ് ബാധകമാക്കിയിട്ടുള്ളതെന്ന് പി.എസ്.സി പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. നവംബർ രണ്ടിന് കൂടിയ കമ്മീഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

താഴെ പറയുന്ന നിർദേശങ്ങളാണ് പാലിക്കേണ്ടത് :
1. പ്രൊഫൈൽ ലോഗിൻ ചെയ്യുക

2. ഹോം സ്ക്രീനിൽ കാണുന്ന EWS- എക്കണോമിക്കലി വീക്കർ സെക്ഷൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

3. Do you belong to Economically Weaker Section? എന്ന ചോദ്യത്തിന് YES തെരഞ്ഞെടുക്കുക.

4. അതിനു താഴെയുള്ള ഡിക്ലറേഷൻ ടിക് ചെയ്തു SAVE ബട്ടൺ അമർത്തി പൂർത്തിയാക്കുക.

5. 23.10.2020ൽ നിലവിലുള്ളതും അതിനുശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾ പ്രകാരമുള്ള തസ്തികകൾക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത അപേക്ഷകൾ ഉദ്യോഗാർഥികൾ തന്നെ പരിശോധിച്ചു EWS claim ഉറപ്പ് വരുത്തേണ്ടതാണ്.

6. കമ്മീഷൻ ആവശ്യപ്പെടുന്ന മുറയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.

7. അപേക്ഷ സമർപ്പിക്കുന്നതിനു അവസാന തീയതി 14-11-2020 വരെ ദീർഘിപ്പിച്ചിട്ടുള്ള തസ്തികകളിലും EWS claimന് അർഹരായ ഉദ്യോഗാർഥികൾ നിശ്ചിത തീയതിക്കുള്ളിൽ മേൽപ്രകാരം അവകാശവാദം രേഖപ്പെടുത്തേണ്ടതാണ്.

സംവരണം സംബന്ധിച്ച വിശദാംശങ്ങൾക്ക് 23.10.2020 തീയതിയിലെ G.O(P) No 14/20201/P&ARD നമ്പർ ഗവ. ഉത്തരവ് പരിശോധിക്കാവുന്നതാണ്.

Related Articles

Back to top button