Uncategorized

മകനെ കാണാതായ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

“Manju”

കൃഷ്മകുമാര്‍ സി.

വാമനപുരം: 13കാരനെ കാണാതായ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. 13കാരനായ മകനെ ക്രൂരമായി മര്‍ദ്ദിക്കുകയും, തുടര്‍ന്ന് കുട്ടി ഭയന്ന് ഓടിപ്പോകുകയും, കാണാതാകുകയും ചെയ്യ്ത സംഭവത്തില്‍ പിതാവിനെ പോലീസ്സ് അറസ്റ്റു ചെയ്യ്തു.
വാമനപുരംകതിരുവിള ബാലു ഭവനില്‍ സോമന്‍(38) ആണ് അറസ്റ്റിയാലായത്. കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം
സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയ കുട്ടിയെ പിന്നീട് കാണാതായി. തുടര്‍ന്നാണ് മാതാവ് പോലീസില്‍ പരാതി നല്കിയത്. തുടര്‍ന്ന് കേസെടുത്ത പോലീസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും രാത്രി വൈകി

കുട്ടിയെ കണ്ടെത്തുകയുണ്ടായി എങ്കിലും സംഭവത്തിനു ശേഷം സ്ഥലത്ത് നിന്നും മാറി നിന്ന പിതാവിനെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Related Articles

Back to top button