KeralaLatestThiruvananthapuram

ടൈറ്റാനിയം സാമൂഹിക പദ്ധതിയില്‍ ജലവകുപ്പിന്റെ കുടിവെള്ള കണക്ഷന്‍ – കടകംപള്ളി ഉദ്ഘാടനം ചെയ്തു.

“Manju”

കേരളത്തിലെ പ്രധാനപ്പെട്ട രാസ വ്യവസായ പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് 1960 ഓഗസ്റ്റ് 15ന് കേരള സംസ്ഥാന ഗവൺമെന്റ് ഏറ്റെടുത്ത കാലംമുതൽ പരിസരവാസികളും ആയി ആരോഗ്യകരമായ ബന്ധം കമ്പനി മാനേജ്മെന്റ് പുലർത്തിയിരുന്നു. ട്രാവൻകൂർ ടൈറ്റാനിയം അതിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വിദ്യാലയങ്ങൾക്കും വായനശാലകൾക്കും ആരാധനാലയങ്ങൾക്കും സ്പോർട്സ് ക്ലബ്ബുകൾക്കും നിരവധി സഹായങ്ങൾ ചെയ്തുവരുന്നു. മഴക്കെടുതിയും കടൽക്ഷോഭം പോലുള്ള പ്രകൃതി ദുരന്ത സമയങ്ങളിലും ഒരു കൈത്താങ്ങായി എന്നും ടൈറ്റാനിയം കൂടെ ഉണ്ടാകാറുണ്ട്. ടൈറ്റാനിയത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ കമ്പനിയുടെ പരിസരത്ത് താമസിക്കുന്ന 52 നിർധന കുടുംബങ്ങൾക്ക് കേരള വാട്ടർ അതോറിറ്റിയിൽ നിന്നും കുടിവെള്ള കണക്ഷൻ നൽകുന്ന ചടങ്ങാണ് ഇന്നിവിടെ യാഥാർത്ഥ്യമായത്.ബഹുമാനപ്പെട്ട കേരളസംസ്ഥാന ടൂറിസം ദേവസ്വം സഹകരണമന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ അവർകൾ കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയായി ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ ബഹുമാനപ്പെട്ട അഡ്വക്കേറ്റ് എ എ റഷീദ്, ടൈറ്റാനിയംമാനേജിംഗ് ഡയറക്ടർ ശ്രീ ജോർജി നൈനാൻ,റവ ആൻഡ് ഫാദർ പോൾ ജി, റവ ആൻഡ് ഡോക്ടർഫാദർ ജോർജ്. ജി.ഗോമസ്, കോസ്റ്റൽ അപ്പ ലിഫ്റ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.60 വർഷത്തോളം ടൈറ്റാനിയം ഡയോക്സൈഡ് മാത്രം നിർമ്മിച്ചിരുന്ന ഈ ഫാക്ടറി മറ്റൊന്നും ഉൽപ്പാദിപ്പിക്കുക ഇല്ല എന്ന ചെറിയ വൃത്തത്തിന്റെ പരിധിയിൽ നിന്നും ഈ ഫാക്ടറിയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വിവിധ തരം ഉൽപ്പന്നങ്ങൾ മാത്രമല്ല പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കുവാനും ഈ ഫാക്ടറിയുടെ വളർച്ചയ്ക്ക് അതെല്ലാം പ്രയോജനപ്പെടുത്തുവാനും സാധിക്കുമെന്ന് പുതിയ മാനേജ്മെന്റ് തെളിയിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥർ മാത്രം നിയമിതരായിരുന്ന ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ പദവി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ഒരു രാഷ്ട്രീയക്കാരൻ എത്തിയത് ഏവർക്കും വളരെയേറെ സംശയങ്ങൾ ജനിപ്പിക്കുക ഉണ്ടായി എന്നാൽ ആ സംശയങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് തിളക്കമാർന്ന വൈവിധ്യവൽക്കരണവും സർഗ്ഗാത്മക പ്രവർത്തനങ്ങൾ കൊണ്ടും കമ്പനിയെ പുരോഗതിയുടെ പന്ഥാവിലേക്ക് നയിക്കുകയാണ് ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ് എന്ന് ബഹുമാനപ്പെട്ട മന്ത്രി പ്രസ്താവിച്ചു. ഇത് സമൂഹത്തിന്റെ ആകെ കണക്കുകൂട്ടലുകൾ തെറ്റിച്ച് എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ്മയിലൂടെ പുരോഗതിയുടെ പാതയിലേക്ക് തേര് തെളിക്കുകയാണ്.എല്ലാ ജീവനക്കാരുടെയും ഒത്തൊരുമ യോടുള്ള പ്രവർത്തനംകൊണ്ട് ഈ സ്ഥാപനം ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് മുന്നേറട്ടെ എന്ന് എല്ലാവിധ ആശംസകളും ബഹുമാനപ്പെട്ട മന്ത്രി നേരിടുകയുണ്ടായി.

Related Articles

Back to top button