IndiaInternationalLatest

ജോര്‍ദാനില്‍ തെരുവില്‍ പട്ടിണികിടന്ന മലയാളി യുവാവിന് സഹായമെത്തി

“Manju”

 

സിന്ധുമോൾ. ആർ

ജോര്‍ദാനില്‍ തെരുവില്‍ പട്ടിണികിടന്ന മലയാളി യുവാവിന് സഹായമെത്തി. യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ ജോര്‍ദാനി പൗരന്‍മാര്‍ തന്നെ സുരാജിനെ സഹായിക്കാനെത്തി. താമസിക്കാന്‍ മുറിയും കഴിക്കാന്‍ ഭക്ഷണവും നല്‍കി. ഇന്നലെ രാവിലെയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ മലയാളി യുവാവ് ജോര്‍ദാനിലെ തെരുവില്‍ കഴിയുന്നു എന്ന വാര്‍ത്ത മീഡിയവണ്‍ ചാനലാണ് പുറത്തുവിട്ടത്.

ചെങ്ങന്നൂര്‍ പെരിശ്ശേരി കവറാലിക്കല്‍ എം. എസ് രാജുവിന്‍റെ മകനാണ് സുരാജ്. അഖ്ബ നഗരത്തിലെ ഒരു റെസ്റ്റോറന്‍റില്‍ ക്ലീനിംഗ് ജീവനക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനം പൂട്ടിയതോടെ വരുമാനം നിലച്ചു. താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയാണ് അടുത്തദിവസം വരെ ഭക്ഷണം നല്‍കിയിരുന്നത്. അദ്ദേഹവും പ്രതിസന്ധിയിലായതോടെ വീടൊഴിഞ്ഞ് തെരുവിലേക്കിറങ്ങേണ്ടി വന്നു. തുടര്‍ന്നാണ് സഹായം തേടിയത്.

Related Articles

Back to top button