KeralaLatestMalappuram

പുറത്തൂർ പെരുന്തിരുത്തി വാടിക്കടവിലെ സാമൂഹ്യവിരുദ്ധ ശല്യത്തിനെതിരെ വീട്ടമ്മമാരുടെ ധർണ

“Manju”

പി.വി.എസ്

മലപ്പുറം:പുറത്തൂരിൽ സമൂഹവിരുദ്ധ ശല്യത്തിനെതിരേ വീട്ടമ്മമാർ ധർണ നടത്തി. പെരുന്തിരുത്തി വാടിക്കടവ് തൂക്കുപാലത്തിനു സമീപമാണ് ഇരുട്ടായാൽ സമൂഹവിരുദ്ധരുടെ താവളമാകുന്നത്. പരസ്യമായ മദ്യപാനവും കഞ്ചാവ് കൈമാറ്റവും ഇവിടെ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പോലീസിൽ പരാതിനൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. തൂക്കുപാലം കാണാനെത്തുന്നവർ പ്ലാസ്റ്റിക് കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നുമുണ്ട്.

Related Articles

Back to top button