KeralaLatestMalappuram

പോലീസ് മെഡലിൽ തിളങ്ങിയ പൊന്നാനി സ്റ്റേഷനിലെ റുബീനക്ക് ജൂനിയർ ചേംബറിന്റെ ആദരം

“Manju”

പി.വി.എസ്

മലപ്പുറം: തീരദേശമേഖലയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവപുരസ്ക്കാരം നേടിയ പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫിസർ റുബീനയെ ജൂനിയർ ചേംബർ ഇൻ്റ്ർനേഷ്ണൽ ആദരിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു പരിപാടി. ജെസിഐ പ്രസിഡൻ്റ് പ്രകാശ് പുളിക്കപറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ പ്രാൺ, സിബി എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും, സെക്രട്ടറി ശിവപ്രകാശ് ജെസിഐ മെമെൻ്റോ കൈമാറുകയും ചെയ്തു. ചങ്ങരംകുളം സ്റ്റേഷനിലെ എസ് ഐ മാരായ വിജിത് കെ, അനുരാജ്, ഹരിഹരസുനു, എഎസ് ഐ മാരായ ശ്രീലേഷ്, സരിത, സുലൈമാൻ, റുബീനഎന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button