IndiaKeralaLatest

അജ്ഞാത ഫോണ്‍സന്ദേശം വഴി ഒന്‍പത് ലക്ഷം തട്ടിച്ചു.

“Manju”

സിന്ധുമോൾ. ആർ

നാഗ്പൂര്‍: അജ്ഞാത നമ്പറില്‍ നിന്നുള്ള ഫോൺകോൾ പ്രകാരം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ നാഗ്പൂര്‍ സ്വദേശിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷത്തോളം രൂപ. ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് അജ്ഞാതന്റെ ആ കോള്‍ വന്നത്. നഷ്ടമായത് ഒന്‍പത് ലക്ഷത്തോളം രൂപ. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത് നാഗ്പൂര്‍ സ്വദേശി അശോക് മന്‍വാതെ എന്നയാളാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ മകനെ ഫോണില്‍ വിളിച്ച്‌ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.

ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍ അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നതെന്ന് അശോക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 15കാരനായ മകന്‍ ഫോണെടുത്തപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന കമ്പനിയില്‍ നിന്നാണ് വിളിക്കുന്നതെന്നും ക്രെഡിറ്റ് ട്രാന്‍സാക്ഷന്‍ പരിധി ഉയര്‍ത്താനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് വിളിച്ചതെന്നും പറഞ്ഞതോടെ മകന്‍ ഇതനുസരിച്ച്‌ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്ന് 8.95 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അശോക് പരാതില്‍ പറയുന്നു.

Related Articles

Back to top button