Kerala

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നൽകേണ്ട കോഴ്‌സുകളെ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നു.

“Manju”

ജ്യോതിനാഥ് കെ പി

സംസ്ഥാനത്തെ പ്രഥമ ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരളാ ഗവർണർ പുറപ്പെടുവിച്ച 2020 ലെ 45 ആം ഓർഡിനൻസ് പ്രകാരമാണ് നിലവിൽ വന്നത്. മറ്റു സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങൾ മുന്നോട്ടുവയ്ക്കാനാണ് ഓപ്പൺ സർവകലാശാല ലക്ഷ്യം വയ്ക്കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുവാനും നൈപുണ്ണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന കോഴ്‌സുകൾ പ്രായഭേദമന്യേ സമസ്ത ജനങ്ങൾക്കും പ്രദാനം ചെയ്യുവാനുമാണ് സർവകലാശാല ഉദ്ദേശിക്കുന്നത്. പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും യൂണിവേഴ്സിറ്റി പ്രവർത്തിക്കുക. എല്ലാ കോഴ്‌സുകൾക്കും റിക്കോർഡ് ചെയ്ത വീഡിയോയും അച്ചടിച്ച പഠന മെറ്റീരിയലുകളും ഓൺലൈൻ ലൈവ് ക്‌ളാസ്സുകളും സ്റ്റഡി സെന്ററുകളിലൂടെ നേരിട്ടുള്ള ക്‌ളാസ്സുകളും നൽകാനാണ് ഉദ്ദേശിക്കുന്നത്. ഓപ്പൺ യൂണിവേഴ്സിറ്റി നൽകേണ്ട കോഴ്‌സുകളെ സംബന്ധിച്ച് തീരുമാനിക്കാൻ വൈസ് ചാൻസലർ അധ്യക്ഷനായ സമിതി പ്രവർത്തനം ആരംഭിച്ചു. പുതിയ കോഴ്‌സുകളെ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകാൻ സർവ്വകലാശാല തീരുമാനിച്ചതായി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ അറിയിച്ചു.

ഹ്രസ്വകാല-ദീർഘകാല കോഴ്‌സുകളും ബിരുദ ബിരുദാനന്തര കോഴ്‌സുകളും തൊഴിൽ അധിഷ്ഠിത കോഴ്‌സുകളും നൈപുണ്യവികസന കോഴ്‌സുകളുമാണ് ഓപ്പൺ യൂണിവേഴ്സിറ്റി പ്രാഥമികമായി നൽകുവാൻ ഉദ്ദേശിക്കുന്നത്. പരമ്പരാഗത കോഴ്‌സുകൾക്ക് പുറമെ സമൂഹത്തിനാവശ്യമുള്ള നൂതന കോഴ്‌സുകളും നൈപുണ്യ വികസനത്തിനുതകുന്ന കോഴ്‌സുകളും ആരംഭിക്കാൻ സർവകലാശാല ആലോചിക്കുന്നു എന്ന് പ്രൊ വൈസ് ചാൻസലർ ഡോ. എസ്. വി. സുധീർ പറഞ്ഞു.

സമർപ്പിക്കുന്ന നിർദേശങ്ങളിൽ കോഴ്‌സിന്റെ പേരും കോഴ്‌സിന്റെ ദൈർഘ്യവും വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്. നിർദേശിക്കുന്ന കോഴ്‌സുകൾ ഏതു തലത്തിലുള്ളതാണെന്നും വ്യക്തമാക്കേണ്ടതാണ്. അതായത്, സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങൾ. കൂടാതെ, കോഴ്സ് പൂർത്തിയാകുമ്പോൾ പഠിതാവിന് ലഭ്യമാകേണ്ട ഗുണപ്രാപ്തി, തൊഴിൽ/തുടർ പഠന സാധ്യതകൾ എന്നിവ ഓരോന്നും അഞ്ച് വരിയിൽ കൂടാതെ വിവരിക്കണ്ടതാണ്. നിർദേശങ്ങൾ നവംബർ 18 ന് മുൻപായി
[email protected]
എന്ന ഈ-മെയിലിൽ അയച്ചുതരേണ്ടതാണെന്ന് രജിസ്ട്രാർ ഡോ. പി. എൻ. ദിലീപ് അറിയിച്ചു.

Related Articles

Back to top button