Kerala

എഡിജിപി മനോജ് എബ്രഹാമിന് പുരസ്കാരം

“Manju”

തിരുവനന്തപുരം; കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2020 തിലെ ടെക്നോളജി ലീഡർഷിപ്പ് പുരസ്കാരം എഡിജിപിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസിന്. കേരള പൊലീസിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് പരി​ഗണിച്ചാണ് സൈബർ ഡോം തലവൻ കൂടിയായ മനോജ് എബ്രഹാമിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

2009 മുതൽ 2020 വരെ തുടർച്ചയായി 13 ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി കോൺഫറൻസ് ആയ കൊക്കൂൺ നടത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തി കേരള പോലീസിന്റെ പ്രശസ്തി ലോകമെങ്ങും എത്തിച്ചതിനും ഇന്ത്യയിലാദ്യമായി പോലീസിൽ സൈബർ റിസർച്ച് സെന്റർ സൈബർഡോം സ്ഥാപിച്ചതിനുo കേസന്വേഷണം സൈബർ സെല്ലുകളുടെ സഹായത്തോടെ ശാസ്ത്രീയമാക്കിയതിനുമുള്ള ബ​ഹുമതിയാണ് ഈ പുരസ്കാരം.

Related Articles

Back to top button