Uncategorized

ശിങ്കാരിമേള സംഘത്തിന്റെ വണ്ടിയെന്ന വ്യാജേന സ്പിരിറ്റു കടത്ത്; 1750 ലീറ്റർ സ്പിരിറ്റ്‌ പിടിച്ചു

“Manju”

ആലപ്പുഴ• ദേശീയപാതയിലൂടെ കടത്തിയ 1750 ലീറ്റർ സ്പിരിറ്റ് ചേർത്തല റെയിൽവെ സ്റ്റേഷനു സമീപം എക്സൈസ് പിടിച്ചു. പ്രതികൾ രക്ഷപ്പെട്ടു. ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന വാഹനത്തിന്റെ മുകളിൽ ചെണ്ടകൾ നിരത്തിയിരുന്നു. എറണാകുളം ഭാഗത്തു നിന്നു ആലപ്പുഴയ്ക്ക് പോകുന്നതിനിടെ റെയിൽവെ സ്റ്റേഷനു സമീപം എന്തോ അത്യവശ്യത്തിന് വണ്ടി നിർത്തിയിട്ടപ്പോഴാണ് രഹസ്യവിവരം ലഭിച്ചെത്തിയ ആലപ്പുഴ സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. വണ്ടിയിലുണ്ടയിരുന്നവർ രക്ഷപ്പെട്ടു. 35 ലിറ്ററിന്റെ 50 കന്നാസ് വണ്ടിക്കകത്തു നിന്നു കണ്ടെത്തി.

Related Articles

Back to top button