KeralaLatestThiruvananthapuram

സിപിഎം – സിപിഐ സീറ്റു വിഭജന ചർച്ച വീണ്ടും പരാജയം; നെല്ലനാട് പഞ്ചായത്തിൽ സിപിഐ ഒറ്റയ്ക്കു മത്സരിക്കും

“Manju”

വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ സിപിഎം – സിപിഐ ചർച്ച വീണ്ടും പരാജയപ്പെട്ടു. സിപിഎം പ്രവർത്തകരുടെ ഇരട്ട കൊലപാതകത്തെ തുടർന്ന്സംസ്ഥാനത്തു ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന നെല്ലനാട് ഗ്രാമപഞ്ചായത്തിൽ ഇത്തവണയും സിപിഎം – സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. ഇന്നലെ ഇരു പാർട്ടികളുടെയും ജില്ലാ, ഏരിയ തല നേതാക്കൾ ചേർന്നു നടത്തിയ അവസാന വട്ട ചർച്ചയാണ് വീണ്ടും പരാജയപ്പെട്ടത്. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പതിനാറു വാർഡുകളുള്ള നെല്ലനാട് പഞ്ചായത്തിൽ ഒൻപതു വാർഡുകളിൽ സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു. ഇതോടെയാണ് 10 വാർഡുകളിൽ സിപിഐ ഒറ്റക്കു മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പലവട്ടം നടന്ന ഇരു പാർട്ടികളുടെയും പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ആദ്യം മുതൽ തന്നെ 7 സീറ്റ് വേണമെന്ന വാദവുമായി സിപിഐ നിലകൊണ്ടിരുന്നു. എന്നാൽ അഞ്ചു സീറ്റ് നാലാകാമെന്നായിരുന്നു സിപിഎം നിലപാട്.

ഇന്നലെ നടന്ന ചർച്ചയിലും സിപിഎം നേതാക്കൾ അഞ്ചിൽ നിന്നും ഒരു സീറ്റ് പോലും നൽകില്ലെന്നുള്ള തീരുമാനം അറിയിച്ചതോ ടെയാണ് പത്തു സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ നേതൃത്വം തീരുമാനിച്ചതെന്നാണ് അറിയുന്നത്. സിപിഎം പ്രഖ്യാപിച്ച ഒൻപതു വാർഡുകൾക്ക് പുറമെ ബാക്കിയുള്ള 7 വാർഡുകളിൽ വരും ദിവസങ്ങളിൽ സ്ഥാനാർഥികളെ നിശ്ചയിക്കും എന്നാണ് അറിയുന്നത്. സിപിഐ തങ്ങളുടെ വഴിയേ വന്നാൽ അഞ്ചു സീറ്റുകൾ വിട്ടുനൽകി ബാക്കിയുള്ള രണ്ടു സീറ്റിൽ മാത്രമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്.

സംവരണ ജനറൽ വീതിച്ചു നൽകാമെന്നുള്ള ചർച്ച വന്നെങ്കിലും സിപിഐ നേതാക്കൾ ഏറ്റെടുക്കാൻ തയാറായില്ലെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. എന്നാൽ വിജയ സാധ്യത ഉള്ള വാർഡുകൾ അടക്കം ഏഴു വാർഡുകൾ നൽകണമെന്നുള്ള സിപിഐ യുടെ ആവശ്യം അംഗീകരിക്കാൻ സിപിഎം നേതൃത്വം തയാറാകാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് സിപിഐ നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സിപിഎം, സിപിഐ വെവ്വേറെ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ഇരു പാർട്ടികളും ഒറ്റക്കാണ് മത്സരിച്ചത്. ഇതിൽ സിപിഐ ക്കു അന്ന് സമ്പൂർണ്ണ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. സിപിഎം നാല് സീറ്റുകളിൽ വിജയിച്ചിരുന്നു. പന്ത്രണ്ടു സീറ്റുകൾ. നേടിയ കോൺഗ്രസ് പഞ്ചായത്തു ഭരണം നേടുകയും ചെയ്തു. ഇത്തവണ എന്ത് വിലകൊടുത്തും നെല്ലനാട് പഞ്ചായത്തു പിടിച്ചെടുക്കാൻ ഉള്ള ശ്രമത്തിലാണ് സിപിഎം. എന്നാൽ തുടക്കത്തിൽ സീറ്റ് വിഭജന ചർച്ചകൾ തന്നെ പരാജയപ്പെട്ടതോടെ ആശങ്കയിലാണ് പ്രവർത്തകർ. ഇതിനിടയിൽ പതിനാറു വാർഡിലും സ്ഥാനർഥികളെ പ്രഖ്യാപിച്ചു കോൺഗ്രസ്‌ ഒരു പടി മുന്നിലാണ്.

Related Articles

Back to top button