KeralaLatestThiruvananthapuram

ജീവനക്കാരുടെ പേര് ഇ -ഡ്രോപ്പില്‍ രജിസ്റ്റര്‍ ചെയ്യണം​

“Manju”

സിന്ധുമോൾ. ആർ

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥാപനമേധാവികള്‍ അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ഇ – ഡ്രോപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഇ -ഡ്രോപ്പില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ കലക്ടറേറ്റില്‍ നിന്നും പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കും. ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ആയിരിക്കും.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള എന്‍ ഐ സി വികസിപ്പിച്ച ഇ -ഡ്രോപ് രജിസ്ട്രേഷന്‍ 2010 ലെ തെരഞ്ഞെടുപ്പിനാണ് ആരംഭിച്ചത്. മുന്‍ അസംബ്ലി ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് സ്ഥാപന മേധാവിക്ക് നിര്‍ദ്ദിഷ്ട ഫോം കൊടുക്കുകയും അതിലൂടെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ആയിരുന്നു ചെയ്തിരുന്നത്.

Related Articles

Back to top button