IndiaInternationalLatest

സ്പുട്നിക് മൂന്നാം ഘട്ടപരീക്ഷണം ഫലപ്രദം : റഷ്യ

“Manju”

സിന്ധുമോൾ. ആർ

സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം 92 ശതമാനം ഫലപ്രദമെന്ന് റഷ്യ
സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം 92 ശതമാനം ഫലപ്രദമെന്ന് റഷ്യ. നിലവില്‍ സ്പുട്നിക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. സ്പുട്നിക് വാക്സിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലും നടക്കുന്നുണ്ട്.

ആഗസ്റ്റില്‍ റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക്-5 വാക്സിന് രണ്ട് ഡോസാണുള്ളത്. പരീക്ഷണത്തിന്റെ ഭാഗമായി ഈ രണ്ട് ഡോസുകളും സ്വീകരിച്ച 16,000 പേരില്‍നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയാണ് 92 ശതമാനം വിജയമാണെന്ന നിഗമനത്തില്‍ എത്തിയതെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍.ഡി.ഐ.എഫ്) വ്യക്തമാക്കി. “വാക്സിന്‍ വളരെ ഫലപ്രദമാണ്. ഇത് വികസിപ്പിക്കാന്‍ സഹകരിച്ചവര്‍ക്ക് ഭാവിയില്‍ കൊച്ചുമക്കളോട് അഭിമാനത്തോടെ ലോക നന്മക്കായി തങ്ങള്‍ നല്‍കിയ സംഭാവനയെ കുറിച്ച്‌ പറയാം” – ആര്‍.ഡി.ഐ.എഫ് മേധാവി കിരില്‍ ദിമിത്രീവ് പറഞ്ഞു.

Related Articles

Back to top button