KeralaUncategorized

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

25 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി രാജേന്ദ്രന്‍ (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂര്‍ സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസര്‍ ഡേവിഡ് (66), നോര്‍ത്ത് പരവൂര്‍ സ്വദേശി ഒ.പി. സുനി (48), ആലപ്പുഴ ചേര്‍ത്തല സ്വദേശി കുഞ്ഞുമാണി (70), കടുവിനാല്‍ സ്വദേശി താഹകുഞ്ഞ് (53), ആലപ്പുഴ സ്വദേശി ബേബി (72), കോട്ടയം കുറുമ്പനാട് സ്വദേശി വി.സി. ചെല്ലപ്പന്‍ (70), എറണാകുളം ഒക്കല്‍ സ്വദേശി ഗുപ്തന്‍ നമ്പൂതിരി (70), ഫോര്‍ട്ട്‌കൊച്ചി സ്വദേശി സജീവന്‍ (48), കെലന്‍തറ സ്വദേശി അഗസ്റ്റീന്‍ (67), തൃശൂര്‍ പുല്ലാഴി സ്വദേശി സൈമണ്‍ (72), എരവക്കാട് സ്വദേശി വാസു (60), പാമ്പൂര്‍ സ്വദേശി ഗോവിന്ദന്‍കുട്ടി (67), പാലക്കാട് കുനിശേരി സ്വദേശി സോമസുന്ദരന്‍ (66), ശേകരിപുരം സ്വദേശിനി ഭാര്‍ഗവി അമ്മ (86), ആട്ടശേരി സ്വദേശി കുഞ്ഞരാമു (80), മലപ്പുറം താനൂര്‍ സ്വദേശിനി ഫാത്തിമ (52), കോഴിക്കോട് ഒളവണ്ണ സ്വദേശി ആമിന (70), വടകര സ്വദേശി രാജന്‍ (59), പുതിയ കടവ് സ്വദേശിനി ജാനകി (34), കോഴിക്കോട് സ്വദേശിനി ആമിന (77), ഇരിങ്ങാനൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ (67), കണ്ണൂര്‍ കടലായി സ്വദേശിനി നഫീസ കക്കാറയില്‍ (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂര്‍ 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസര്‍ഗോഡ് 97, വയനാട് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേര്‍ ഇതുവരെ രോഗമുക്തി നേടി.

കോഴിക്കോട് ജില്ലയില്‍ 696 പേര്‍ക്ക് കോവിഡ് ,രോഗമുക്തി 786

വി.എം.സുരേഷ്കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 696 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കും പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 653 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5665 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8713 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 786 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
പയ്യോളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 18

ചെക്യാട് – 11
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഫറോക്ക് – 1
കൊയിലാണ്ടി – 1
കോട്ടൂര്‍ – 1
മേപ്പയ്യൂര്‍ – 1
തൂണേരി – 1
വേളം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 13 (മാങ്കാവ്, ഗോവിന്ദപുരം, കല്ലായി, അരക്കിണര്‍, കാപ്പാട്, പുതിയങ്ങാടി)
അഴിയൂര്‍ – 1
ഫറോക്ക് – 1
കടലുണ്ടി – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1
കുറ്റ്യാടി – 1
പെരുവയല്‍ – 1
താമരശ്ശേരി – 1
നൊച്ചാട് – 2

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 274
(ബേപ്പൂര്‍, കല്ലായി, പന്നിയങ്കര, കുറ്റിച്ചിറ, തടമ്പാട്ടുതാഴം, മായനാട്, പാളയം, പയ്യാനക്കല്‍, ചാലപ്പുറം, പൊറ്റമ്മല്‍, പുതിയറ, ചേവായൂര്‍,
ചെലവൂര്‍, മേത്തോട്ടുതാഴം, ഗോവിന്ദപുരം, പുതിയപാലം, കൊമ്മേരി, ചെറുവണ്ണൂര്‍, സിവില്‍, എലത്തൂര്‍, പൊക്കുന്ന്, കുതിരവട്ടം,
കരിക്കാംകുളം, വളയനാട്, നടുവട്ടം, മാനാഞ്ചിറ)

ചെക്യാട് – 10
ഫറോക്ക് – 6
കടലുണ്ടി – 16
കക്കോടി – 24
കാരശ്ശേരി – 15
കായക്കൊടി – 8
കൊടുവളളി – 55
കൊയിലാണ്ടി – 13
കുന്നുമ്മല്‍ – 15
മരുതോങ്കര – 7
മാവൂര്‍ – 5
മേപ്പയ്യൂര്‍ – 11
മൂടാടി – 6
നന്മണ്ട – 8
നരിപ്പറ്റ – 5
ഒളവണ്ണ – 17
പയ്യോളി – 5
പേരാമ്പ്ര – 16
പെരുവയല്‍ – 5
തലക്കുളത്തൂര്‍ – 7
താമരശ്ശേരി – 15
തൂണേരി – 7
വടകര – 12

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (ആരോഗ്യപ്രവര്‍ത്തകര്‍)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
താമരശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8713
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 207

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 111 (തിരുവനന്തപുരം – 2, കൊല്ലം – 01, എറണാകുളം- 15, പാലക്കാട് – 2, തൃശ്ശൂര്‍ – 1, മലപ്പുറം – 29, കണ്ണൂര്‍ – 60, വയനാട് – 1)

 

Related Articles

Check Also
Close
Back to top button