IndiaLatest

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ബിഹാറില്‍ ജെ.ഡി.യു. നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ച്‌ പട്‌നയിലും ഡല്‍ഹിയിലുമുള്ള ബി.ജെ.പി., ജെ.ഡി.യു. കേന്ദ്രങ്ങളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്.

മുഖ്യമന്ത്രി നിതീഷ് ആയിരിക്കുമെങ്കിലും  ആഭ്യന്തരം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ബി.ജെ.പി. കൈവശം വെക്കും. കേവലഭൂരിപക്ഷത്തിനു വേണ്ടതിനെക്കാള്‍ മൂന്ന് സീറ്റാണ് എന്‍.ഡി.എ സഖ്യത്തിന് അധികമുള്ളത്. അതിനാല്‍ സഖ്യകക്ഷികളായ എച്ച്‌.എ.എം, വി.ഐ.പി. എന്നീ പാര്‍ട്ടികളുടെ നാല് അംഗങ്ങളുടെ പിന്തുണ നിര്‍ണായകമാണ്. ഉപമുഖ്യമന്ത്രിസ്ഥാനത്തിന് എച്ച്‌.എ.എം. നേതാവ് ജിതന്‍ റാം മാഞ്ചിയും വി.ഐ.പി. നേതാവ് മുകേഷ് സാഹ്നിയും തിരഞ്ഞെടുപ്പ് പ്രചാരണകാലത്തുതന്നെ അവകാശവാദമുന്നയിച്ചിരുന്നു. ഇത് അംഗീകരിക്കില്ലെങ്കിലും ഇവരെ പ്രധാന വകുപ്പുകള്‍ നല്‍കി അനുനയിപ്പിക്കേണ്ടിവരും.

Related Articles

Back to top button