KeralaLatestThiruvananthapuram

പ്രൊഫൈൽ ഫോട്ടോ നീക്കിയത് പിശക് : ട്വിറ്റർ

“Manju”

സംഭവിച്ചത് അശ്രദ്ധമായ ഒരു പിഴവ്: അമിത് ഷായുടെ പ്രൊഫൈല്‍ ഫോട്ടോ നീക്കിയ സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍.  ഇന്നലെയാണ് അമിത് ഷായുടെ പ്രൊഫൈല്‍ ഫോട്ടോ ട്വിറ്റര്‍ നീക്കിയത്. അൽപ്പ സമയങ്ങൾക്ക് ശേഷം ട്വിറ്റർ ചിത്രം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൌണ്ടിലെ പ്രൊഫൈല്‍ ഫോട്ടോ ബ്ലോക്ക് ആകാന്‍ കാരണം ‘അശ്രദ്ധമായ ഒരു പിഴവാണെ’ന്ന വിശദീകരണവുമായി ട്വിറ്റര്‍. ഇന്നലെയാണ് അമിത് ഷായുടെ പ്രൊഫൈല്‍ ഫോട്ടോ ട്വിറ്റര്‍ നീക്കിയത്. അൽപ്പ സമയങ്ങൾക്ക് ശേഷം ട്വിറ്റർ ചിത്രം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അശ്രദ്ധ മൂലം ഉണ്ടായ പ്രശ്നമാണിതെന്നാണ് ട്വിറ്റർ വക്താവ് നൽകിയ വിശദീകരണം.
‘അശ്രദ്ധമായ ഒരു പിശക് കാരണം, ഞങ്ങളുടെ ആഗോള പകർപ്പവകാശ നയങ്ങളുടെ ഭാഗമായി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്തിരുന്നു. ഈ തീരുമാനം ഉടനടി തിരുത്തുകയും ചെയ്തു, അക്കൗണ്ട് ഇപ്പോള്‍ പൂർണ്ണമായും പ്രവർത്തനക്ഷമമാണെ’ന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.

Related Articles

Back to top button