IndiaInternationalLatest

സ്വകാര്യ നഴ്സറികൾക്കു ഫീസില്ല

“Manju”

സിന്ധുമോൾ. ആർ

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷാര്‍ജയിലെ സ്വകാര്യ നഴ്‌സറികള്‍ ഒരുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളൊന്നും നല്‍കേണ്ടതില്ലെന്ന് സാമ്പത്തികവികസന വകുപ്പ് അറിയിച്ചു. കോവിഡ് മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധി ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണിത്.

സ്വകാര്യസ്ഥാപനങ്ങള്‍, ബിസിനസ് മേഖലകള്‍ എന്നിവയെ പിന്തുണയ്ക്കാന്‍ നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാവസായിക സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സില്‍ 50 ശതമാനം കിഴിവ് നല്‍കും. കോവിഡ് സാഹചര്യം നഴ്‌സറികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയതായി വകുപ്പ് ചെയര്‍മാന്‍ സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ ഹദ്ദ അല്‍ സുവൈദി പറഞ്ഞു.

Related Articles

Back to top button