KeralaLatest

മാസ്‌കില്ലെങ്കില്‍ ഇനി 500 രൂപ പിഴ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പിഴത്തുക കൂട്ടി. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ഇനി മുതല്‍ 500 രൂപയാണ് പിഴ. ഇത്രയും നാള്‍ 200 രൂപയായിരുന്നു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരുടെ പിഴയും 200ല്‍ നിന്ന് 500 ആയി ഉയര്‍ത്തി.

വിവാഹച്ചടങ്ങുകളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. നേരത്തെ ഇത് ആയിരം രൂപയായിരുന്നു. മരണാനന്തര ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളില്‍ ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ.ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 3000രൂപ ഈടാക്കും. ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 രൂപയാണ് പിഴ.

കൂട്ടംകൂടിയാല്‍ 5000 രൂപ പിഴ ഈടാക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തേ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു.

Related Articles

Back to top button