IndiaInternationalLatest

ഇന്ന് ലോക പ്രമേഹദിനം

“Manju”

സിന്ധുമോൾ. ആർ

നാം അറിയാതെ നമ്മെ കീഴ്​പ്പെടുത്തുന്ന രോഗമാണ്​ പ്രമേഹം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ ഗുരുതരവുമാകും. നവംബര്‍ 14ന്​ ലോകപ്രമേഹദിനമായി ആചരിക്കുന്നു. സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്​നമാണ്​ പ്രമേഹം അഥവാ ഡയബറ്റിസ്​. ഏറ്റവും വലിയ കൊലയാളി രോഗത്തില്‍ മുന്നിലാണ്​ പ്രമേഹം. ലോകത്ത്​ 387 മില്യണ്‍ ജനങ്ങള്‍ പ്രമേഹബാധിതരാണ്​. 2035 ആകു​മ്പോഴേക്കും ഇത്​ 592 മില്യണ്‍ ആകുമെന്ന്​ ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ്​ ഫെഡറേഷ​ന്റെ (ഐ.ഡി.എഫ്​) കണക്കുകള്‍ പറയുന്നു. എന്നാല്‍, ജനങ്ങളില്‍ രണ്ടിലൊരാള്‍ക്കും തനിക്ക്​ ഈ രോഗമുണ്ടോ എന്ന അറിവുപോലുമില്ല. പ്രമേഹമുണ്ടോ എന്ന തിരിച്ചറിവില്ലാത്ത ആളുകള്‍, ത​ന്റെ ​​പ്രമേഹം പേടിക്കേണ്ട അവസ്​ഥയിലല്ലെന്ന വെറുതെയുള്ള ആത്​മവിശ്വസത്തില്‍ മറ്റ്​ പലരും. പ്രമേഹം നമ്മുടെ കണ്ണിനെയും പല്ലിനെയും ദോഷകരമായി ബാധിക്കും. ശ്രദ്ധിക്കാതിരുന്നാല്‍ മരണത്തിന്​ വരെ കാരണമാകും.

2014ലെ ​​ക​​ണ​​ക്കു പ്ര​​കാ​​രം ഗ​ള്‍​ഫ്​ രാ​​ജ്യ​​ങ്ങ​​ളും ആ​​ഫ്രി​​ക്ക​​യും ഉ​​ള്‍​പ്പെ​​ടു​​ന്ന മി​​ന (MENA -Middle East and North Africa) പ്ര​​വി​​ശ്യ​​യി​​ല്‍ മാ​​ത്രം 3.7 കോ​​ടി പ്ര​​മേ​​ഹ രോ​​ഗി​​ക​ളു​ണ്ട്. 2035ല്‍ ​ഇ​​ത് 6.8 കോ​​ടി​​യാ​​കും.ഗ​​ള്‍​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി വ​​ര്‍ദ്ധി​​ക്കു​​ന്ന​​താ​​യാ​ണ്​ പ​​ഠ​​ന റി​​പ്പോ​​ര്‍​ട്ട്. അ​​ന്താ​​രാ​​ഷ്​​ട്ര ഡ​​യ​​ബ​​റ്റ്സ് ഫെ​​ഡ​​റേ​​ഷ​​ന്‍ (ഐ.​​ഡി.​​എ​​ഫ്) റി​​പ്പോ​​ര്‍​ട്ട്​ പ്ര​​കാ​​രം ഗ​ള്‍​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ പ​​ത്തി​​ല്‍ ഒ​​രാ​ള്‍​ക്ക്​ പ്ര​​മേ​​ഹ രോ​​ഗ​​മു​​ണ്ട്. നി​​ല​​വി​​ലെ സ്ഥി​​തി തു​​ട​​ര്‍​ന്നാ​ല്‍ 20 വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ 80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഗ​​ള്‍​ഫ്​ വാ​​സി​​ക​​ളും പ്ര​​മേ​​ഹ​​ത്തി​​ന് ചി​​കി​​ത്സ തേ​​ടേ​​ണ്ടി വ​​രും. ഖ​ത്ത​റി​ലാ​ണെ​ങ്കി​ല്‍ മൊ​ത്തം ജ​ന​സം​ഖ്യ​യി​ല്‍ 13.5 ശ​ത​മാ​നം ആ​ളു​ക​ളും ​പ്ര​മേ​ഹ​മു​ള്ള​വ​രാ​ണ്.

ശരീരത്തില്‍ പഞ്ചസാരയുടെ അളവ്​ കൂടുകയോ കുറയുകയോ ചെയ്യു​മ്പോഴാണ്​​ പ്രമേഹം ഉണ്ടാകുക. ഇ​ന്‍സു​ലി​ന്‍ ഹോ​ര്‍മോ​ണി​ന്റെ ഉല്‍പാ​ദ​ന​ക്കു​റ​വു​കൊ​ണ്ടോ ഇ​ന്‍സു​ലി​​ന്റെ പ്ര​വ​ര്‍ത്ത​ന​ശേ​ഷി കു​റ​യു​ന്ന​തു​കൊ​ണ്ടോ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​​ന്റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ന​മ്മു​ടെ ഇ​ന്ന​ത്തെ ജീ​വി​ത​ശൈ​ലി​യി​ല്‍വ​ന്ന മാ​റ്റം ഒ​രു പ​രി​ധി വ​രെ പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തി​നാ​ല്‍ ഇ​ത്​ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ലാ​ണ് ഉ​ള്‍പ്പെ​ടു​ന്ന​ത്. ചി​ട്ട​യാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ പ്ര​മേ​ഹ​ത്തെ ചെ​റു​ക്കാം.

തീ​വ്ര​ത​യും പ്ര​ത്യേ​ക​ത​ക​ളും അ​നു​സ​രി​ച്ച്‌ പ്ര​മേ​ഹം പലതരത്തിലുണ്ട്​. ശ​രീ​ര​ത്തി​ല്‍ ഇ​ന്‍സു​ലി​ന്‍ ഉല്‍പാ​ദ​ന​ത്തി​​ന്റെ ചു​മ​ത​ല​യു​ള്ള പാ​ന്‍ക്രി​യാ​സി​ലെ ബീ​റ്റാ​കോ​ശ​ങ്ങ​ള്‍ ന​ശി​ച്ചു​പോ​കു​ന്ന​താ​ണ് ടൈ​പ് 1 പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ന്‍സു​ലി​ന്റെ അ​ള​വ് 20 -25 ശ​ത​മാ​ന​മാ​യി കു​റ​യു​മ്പോ​ള്‍ ശ​രീ​രം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചു​തു​ട​ങ്ങും. ഈ പ്ര​മേ​ഹ​ത്തി​​ന്റെ പ്ര​ധാ​ന ഇ​ര​ക​ള്‍ കു​ട്ടി​ക​ളും 20നു ​താ​ഴെ​യു​ള്ള ചെ​റു​പ്പ​ക്കാ​രു​മാ​ണ്. ഇ​തി​ന് ഇ​ന്‍സു​ലി​ന്‍ കു​ത്തി​വെ​ക്കേണ്ടി വ​രു​ന്നു. ഈ പ്ര​മേ​ഹം പാ​ര​മ്പര്യ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ വ​ള​രെ പ്ര​ക​ട​മാ​യി​രി​ക്കും. മൂ​ത്രം കൂ​ടു​ത​ല്‍ പോ​വു​ക, അ​മി​ത ദാ​ഹം, ക്ഷീ​ണം, ശ​രീ​രം മെ​ലി​യു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍.

ദി​വ​സ​വും ഇ​ല​ക്ക​റി​ക​ള്‍ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ടൈ​പ് 2 പ്ര​മേ​ഹം വ​രാ​തെ കാ​ക്കും. ടൈ​പ് 2 പ്ര​മേ​ഹം ബാ​ധി​ച്ച​വ​ര്‍ ദി​വ​സ​വും ഒ​രു ക​പ്പ് പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. നി​ല​ക്ക​ട​ല ക​ഴി​ക്കു​ന്ന​ത് പ്ര​മേ​ഹ സാ​ധ്യ​ത 21 ശ​ത​മാ​നം കു​റ​ക്കു​ന്നു. ദി​വ​സ​വും കു​റ​ച്ച്‌ ബ​ദാം, അ​ണ്ടി​പ്പ​രി​പ്പ് മു​ത​ലാ​യ​വ ക​ഴി​ക്കു​ന്ന​തും ഏറെ ന​ല്ല​ത്​. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ന്‍ ഓ​ട്സ് ഉ​ത്ത​മം. ഓ​ട്സി​ല്‍ അ​ട​ങ്ങി​യ ബീ​റ്റാ ഗ്ലൂ​ക്ക​ന്‍ എ​ന്ന നാ​രു​ക​ള്‍ പ്ര​മേ​ഹ​രോ​ഗി​ക്ക് വ​ള​രെ പ്ര​യോ​ജ​ന​ക​രം. നാരങ്ങ​ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട ഫ​ല​ങ്ങ​ള്‍ ടൈ​പ് 2 പ്ര​മേ​ഹം ബാ​ധി​ച്ച​വ​ര്‍​ക്ക് ന​ല്ല​താ​ണ്. പ്ര​മേ​ഹ​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് ജീ​വ​കം സി​യു​ടെ അ​ള​വ് കു​റ​വാ​യി​രി​ക്കും. ഇതിനാല്‍ ആ​ന്‍റി ​ഓ​ക്സി​ഡ​ന്‍റുക​ള്‍ നി​റ​ഞ്ഞ ഈ ​ഫ​ല​ങ്ങ​ള്‍ ഗു​ണം ചെ​ യ്യുമെന്ന്​ ഉറപ്പ്. ​പ്ര​മേ​ഹ​സാ​ധ്യ​ത കു​റക്കാ​ന്‍ ദി​വ​സ​വും ഒ​രു​ ക​പ്പ് ഗ്രീ​ന്‍​ടീ കു​ടി​ക്കാം.

Related Articles

Back to top button